സ്പാനിഷ് യുവ താരം ബ്ലാസ്റ്റേഴ്‌സിലേക്കെത്തുമോ??
സ്പാനിഷ് യുവ താരം ബ്ലാസ്റ്റേഴ്‌സിലേക്കെത്തുമോ??
കഴിഞ്ഞ കുറച്ചു അധികം ദിവസങ്ങളായി ഇന്ത്യൻ ട്രാൻസ്ഫർ മാർക്കറ്റിൽ ചർച്ച ചെയ്യപ്പെടുന്നാ പേരാണ് സെർജിയോ മോറനോ. താരം ബ്ലാസ്റ്റേഴ്‌സിലേക്കെന്ന് റിപ്പോർട്ടുകൾ വന്നതോടെയാണ് എല്ലാത്തിന്റെയും തുടക്കം.സെർജിയോ മോറനോ ബ്ലാസ്റ്റേഴ്‌സിലേക്ക് കഥ ഇത് വരെ.
കുറച്ചു ദിവസങ്ങൾക്ക് മുന്നേ ലാ ലീഗ ക്ലബ്ബായ റയോ വല്ലക്കാനോയുടെ യുവ താരം സെർജിയോ മോറനോയെ ബ്ലാസ്റ്റേഴ്‌സ് ടീമിലെത്തിക്കാൻ ശ്രമിക്കുണ്ടെന്ന് രീതിയിൽ വാർത്തകൾ പുറത്ത് വന്നത്.സ്പാനിഷ് മാധ്യമ പ്രവർത്തകനായ ഏയ്ഞ്ചൽ ഗാർഷ്യയാണ് ഈ വാർത്ത റിപ്പോർട്ട് ചെയ്തത്.താരത്തിന് വേണ്ടി ബ്ലാസ്റ്റേഴ്‌സ് ഔദ്യോഗികമായി സമീപിച്ചുവെന്ന് കൂടി റിപ്പോർട്ടുകൾ വന്നതോടെ ബ്ലാസ്റ്റേഴ്‌സ് ആരാധകരുടെ ആകാംക്ഷ വർദ്ധിച്ചു.
ലാ ലീഗ കളിക്കാൻ ഒരുങ്ങുന്ന റയോ വല്ലക്കാനോ ടീം താരത്തെ ലാ ലീഗയിൽ രജിസ്റ്റർ ചെയ്തിട്ടില്ല എന്നാ വാർത്ത കൂടി പുറത്ത് വന്നു . പക്ഷെ ഇന്നലെ ബാർസയുമായി നടന്ന മത്സരത്തിന് മുന്നേ താരം ക്ലബ്ബിനൊപ്പം പരിശീലക്കുന്നത് കണ്ടതോടെ താരം ബ്ലാസ്റ്റേഴ്‌സിലേക്കില്ല എന്ന് ഉറപ്പായി. എന്നാൽ ഇന്നലെ ബാർസക്കെതിരെ നടന്ന മത്സരത്തിലെ സ്‌ക്വാഡിൽ പോലും താരത്തെ ഉൾപ്പെടുത്താത്തത് താരം ബ്ലാസ്റ്റേഴ്‌സിലേക്ക് ചേക്കേറാനുള്ള സാധ്യതകൾ വർദ്ധിക്കുന്നു.
ഇത് ഒരു റൂമർ മാത്രമാണ്. നിങ്ങളിലേക്ക് സത്യസന്ധമായ വാർത്തകൾ എത്തിക്കുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം. ഈ ട്രാൻസ്ഫർ ചിലപ്പോൾ നടന്നേക്കാം. ചിലപ്പോൾ നടന്നില്ല എന്ന് വരാം. എന്തായാലും നമുക്ക് ബ്ലാസ്റ്റേഴ്‌സിന്റെ ട്രാൻസ്ഫറിന് വേണ്ടി കാത്തിരിക്കാം.
കൂടുതൽ ബ്ലാസ്റ്റേഴ്‌സ് വാർത്തകൾക്കായി "Xtremedesportes" പിന്തുടരുക
ToOur Whatsapp Group
Our Telegram
Our Facebook Page